ചാലക്കുടി: ആരോസ് കൂടപ്പുഴയും 12 -ാം വാർഡ് വികസനസമിതിയും സംയുക്തമായി കൂടപ്പുഴ പള്ളി ജംഗ്ഷനിൽ ഫിഫ വേൾഡ്കപ്പ് ആവേശത്തിന്റെ ഭാഗമായി കിക്കോഫ് 2026 നടത്തി.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘടനംചെയ്തു. വാർഡ് കൗൺസിലർ റെയ്സൻ ആലുക്ക അധ്യക്ഷതവഹിച്ചു. ക്ലബ് സെക്രട്ടറി മനു പോളി, ഇടവക വികാരി ഫാ. ജോസ് വെതമറ്റിൽ, കൗൺസിലർ സൂസി സുനിൽ എന്നിവർ പ്രസംഗിച്ചു.